ഒരുക്കങ്ങള്‍ പൂര്‍ണം; ബഹ്റൈന്‍ കേരളീയ സമാജം തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച
മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഭരണ സമിതിയിലേക്കു നടക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക പൊതുയോഗത്തോടെയാണ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ പ്രസ്താവനായുദ്ധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്.
കേരളീയ സമാജത്തിന്റെ നിലവിലുള്ള പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള നയിക്കുന്ന യുണൈറ്റഡ് പാനലും മുന്‍ പ്രസിഡണ്ട് കെ. ജനാര്ദ്ദനന് നയിക്കുന്ന യുണൈറ്റഡ് പ്രോഗ്രസീവ് പാനലുമായിട്ടാണ് ഇത്തവണ മത്സരം.
ദേവന് ഹരികുമാര്‍ ആണ് പ്രിസൈഡിങ് ഓഫീസര്‍. ഹരിദാസ് ബി, അനീഷ് ശ്രീധര്‍ എന്നിവര്‍ പോളിങ്ങ് ഓഫീസര്‍മാരുമാണ്. ഇവര്‍ക്കൊപ്പം 35 പേരടങ്ങുന്ന ടീമും തിരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടത്താന്‍ പ്രവര്‍ത്തിക്കുന്നു.
കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക പൊതുയോഗത്തിനു ശേഷം 11 മണി മുതല്‍ 7 മണി വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5 മണി വരെ വോട്ടിങ്ങിനായുള്ള എലിജിബിലിറ്റി സ്ലിപ്പ് വിതരണം നടക്കും. 8 മണി മുതല്‍ ആരംഭിക്കുന്ന വോട്ടണലിന്റെ ഫലം 9 മണിയോടെ പുറത്തുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."