സംഘര്‍ഷം ഒഴിവാക്കാന്‍ സൈന്യം ബിരിയാണി വിളമ്പി; പിന്നാലെ വെടിവയ്പും
ശ്രീനഗര്‍: കശ്മിരില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സൈന്യം ഒരുക്കിയ ഇഫ്താര്‍ പാര്ട്ടിക്കൊടുവിലും വെടിവയ്പ് . തെക്കന്‍ കശ്മിരില്‍ സൈന്യം വിതരണം ചെയ്ത ബിരിയാണി നാട്ടുകാര്‍ സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവയ്പിലെത്തിയത്. നാല് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റമദാനുമായി ബന്ധപ്പെട്ട് ജമ്മു കാശ്മിരില്‍ വെടിനിര്‍ത്തലിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇഫ്താര്‍ വിരുന്നിന് സൈന്യം തയാറായത്. ദക്ഷിണ കശ്മിരിലെ ഷോപ്പിയാനില്‍ ഡി.കെ പോറ ഗ്രാമത്തിലാണ് സംഭവം. ബിരിയാണിയുമായി എത്തിയ സൈനികര്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിയുകയായിരുന്നു. ഇതോടെയാണ് സൈന്യം വെടിയുതിര്‍ത്തത്.
കശ്മിരിന്റെ പലഭാഗത്തും സൈന്യവുമായുള്ള പ്രദേശവാസികളുടെ ബന്ധം ഏറെ വഷളായ നിലയിലാണ്. ആള്‍ക്കൂട്ടം ചേര്‍ന്ന് സൈനികരെ ആക്രമിക്കുന്ന സംഭവങ്ങളും ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്. 2016ല്‍ ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്തിന് ശേഷം സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ ഇരുന്നൂറിലധികം പേരാണ് താഴ്വരയില് കൊല്ലപ്പെട്ടത്.ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."