കല്പാത്തിപുഴയും നാശത്തിന്റെ വക്കില്‍
പാലക്കാട്: ഭാരതപുഴയുടെ പ്രധാന പോഷകനദികളിലൊന്നായ കല്പാത്തിപുഴ നാശത്തിന്റെ വക്കിലാണ്. പാലക്കാട് ചെന്താമരകുളം മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന മലയിടുക്കുകളില്‍ നിന്നും ഉത്ഭവിച്ച് മലമ്പുഴ, വാളയാര്‍, കോരയാര്‍,വരട്ടയാര്‍ എന്നീ നാല് അരുവികള്‍ ചേര്‍ന്ന്് കല്‍പ്പാത്തിപുഴ ഉണ്ടാവുകയും പാലക്കാടിന്റെ പടിഞ്ഞാറുള്ള പറളിയില്‍ വെച്ച് കല്‍പ്പാത്തിപ്പുഴ ഭാരതപുഴയായി മാറുന്നു. മലമ്പുഴഡാമിന്റെ പ്രധാന കൈവരിയായ കല്‍പ്പാത്തിപ്പുഴയില്‍ കുളവാഴയും പാഴ്ചെടികളും നിറഞ്ഞ് ശോചനീയാവസ്ഥ നേരിടുകയാണ്.
മുമ്പ് ഗ്രാമവാസികള്‍ കുളിക്കാനും,അലക്കാനും ഉപയോഗിച്ചിരുന്ന പുഴ ഇന്ന് ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുകയാണ്.
'2004ല്‍ കല്‍പ്പാത്തി റിവര്‍ ബ്യൂട്ടിഫിക്കേഷന് പ്രോജക്റ്റിന്റെ' ഭാഗമായി ലക്ഷങ്ങള്‍ ചിലവാക്കിയാണ് പുഴയുടെ നവീകരണ പ്രവര്‍ത്തനങ്ങളും പുഴയോടു ചേര്‍ന്നുള്ള കല്പടവുകളും നിര്‍മിച്ചത്. പുഴയുടെ ശോചനീയാവസ്ഥ കാരണം സമീപത്തുളള്ള കുട്ടികള്‍ക്കായി നിര്‍മിച്ച പാര്‍ക്കും നശിക്കുകയാണ്. കേരളത്തിന്റെ മറ്റു നദികളെ പോലെ കല്പാത്തി പുഴയുടെയും പ്രധാന പ്രശ്നമാണ് അനധികൃത മണല്‍വാരല്‍. ഇത് നദിയുടെ അടിത്തട്ടില്‍ പല കുഴികളും ഉണ്ടായിരിക്കുകയാണ്. നദിക്കുചുറ്റും പാഴ്ചെടികള്‍ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇതു കാരണമായി. ബലിതര്പ്പണങ്ങള്ക്കും മറ്റു പൂജാതി കര്‍മങ്ങള്‍ക്കുമായി കല്പാത്തിപ്പുഴയെ ഉപയോഗിച്ചുവരുന്നുണ്ട്് .
വര്‍ഷത്തിലെ നവംബര്‍ മാസത്തില്‍ നടന്നുവരുന്ന രഥോത്സവത്തിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് കല്പാത്തിയില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുള്ളൂ. വൈകുന്നേരങ്ങളില്വിശ്രമിക്കാനും, മറ്റും എത്തുന്ന ജനങ്ങള്‍ക്ക് പാര്‍ക്കിന്റെ ദുരവസ്ഥ കാരണവും വഴിവിളക്കിന്റെ അഭാവവും ഇവിടെക്ക് ആരും വരാതെയായിരിക്കുന്നു. കാശിയില്‍ പാതി കല്പാത്തിയെന്ന പെരുമ പുഴയുടെ നാശത്തിലൂടെ ഇല്ലാതാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."