നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് പണിയായുധങ്ങളും ശമ്പളവും കടലാസില്‍
മലമ്പുഴ: നഗര സഭാപരിധിയിലെ അഴുക്കുചാലുകളും മാലിന്യക്കൂമ്പാരങ്ങളും വൃത്തിയാക്കുന്നവരാണ് ശുചീകരണത്തൊഴിലാളികള്‍. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ജോലിചെയ്യുന്നതിനാവശ്യമായ അനുബന്ധ ഉപകരണങ്ങളും ലഭ്യമല്ലെന്ന് പരാതിയുണ്ട്.
വര്‍ഷങ്ങളായി നഗരസഭാ ശുചീകരണത്തൊഴിലാളികള്‍ക്ക് ഡി.എ അലവന്‍സ് ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. ആകെ 234 ശുചീകരണത്തൊഴിലാളികളാണ് നഗരസഭയിലുള്ളത്.
ഇവരുടെ ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ട്. ഡി.എ ആനുകൂല്യം ശമ്പളത്തോടൊപ്പമാണ് നല്‍കുന്നത്. 2006 മുതല്‍ 2015 വരെയുള്ള തുക കണക്കാക്കിയാല്‍ ഡി.എ നല്‍കുന്നതില്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് രണ്ടരക്കോടിയോളം രൂപ കുടിശ്ശികയുണ്ട്. ആനുകൂല്യങ്ങള്‍ക്കുപുറമേ നഗരസഭാ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന മെഡിക്കല്‍ പരിശോധനയും വര്‍ഷങ്ങളായി നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."