HOME
DETAILS

പഞ്ചായത്ത് കുളത്തില്‍ മാലിന്യം നിറഞ്ഞു; ജനം രോഗ ഭീതിയില്‍

  
backup
March 23, 2017 | 11:51 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be


പൂച്ചാക്കല്‍: പാണാവളളി കമ്മ്യൂണിറ്റി ഹാള്‍ വളപ്പിലെ കുളം മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.
അതിപുരാതന കാലം തൊട്ടുള്ള ഈ കുളത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു കൊതുകുകള്‍ പെരുകുകയാണ്. മാലിന്യ നിര്‍മാര്‍ജനം,  മാലിന്യ സംസ്‌കരണം തുടങ്ങിയവക്ക് വേണ്ടി നിരവധി ബോധവത്കരണങ്ങളാണ് പഞ്ചായത്ത് അധികൃതര്‍ നടത്തുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കുളം ശുദ്ധീകരിക്കാന്‍ നടപടികളില്ല.
ഓരോ ചടങ്ങുകള്‍ നടത്തുന്നതിനായി നൂറുകണക്കിന് ആളുകളാണ് കമ്യൂണിറ്റി ഹാളില്‍ എത്താറുള്ളത്.
ഗ്രാമസഭകള്‍ ഉള്‍പ്പടെ പഞ്ചായത്ത്  ബ്ലോക്കുകളുടെ ഔദ്യോഗിക പരിപാടികളും ഇവിടെ നടത്താറുണ്ട്. ഭരണകര്‍ത്താക്കള്‍ ഇവിടെ വന്നു പോയിട്ടും ചീഞ്ഞുനാറുന്ന ഈ കുളം കണ്ടില്ലെന്ന് നടിക്കുകയാണ്.
നിരവധി കുടുംബങ്ങളാണ് കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് താമസിക്കുന്നത്. ഇവരൊക്കെയും രോഗ ഭീതിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുളത്തിന്റെ കറെ ഭാഗങ്ങള്‍ നികത്തിയാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത്. പ്രദേശവാസികള്‍ അലക്കാനും കുളിക്കാനും കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനും കുളം ഉപയോഗിച്ചിരുന്നു.
കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചപ്പോള്‍ നിലനിര്‍ത്തിയിരുന്ന കുളത്തിന്റെ കറെ ഭാഗങ്ങള്‍ വീണ്ടും നികത്തിയാണ് പിന്നീട് കുളത്തിന് ചുറ്റും കല്ലു കെട്ടിയത്.
ഹാളില്‍ നടക്കുന്ന വിവാഹ സല്‍ക്കാരങ്ങളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഈ കുളത്തിലാണ് തള്ളുന്നത്.
ശുദ്ധ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ഇത്തരത്തിലുള്ള കുളങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  2 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  2 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  2 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  2 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  2 days ago