തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ ജീവനക്കാര്‍ കുടിവെള്ളമെത്തിച്ചു
തൊടുപുഴ: നിവരധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനില്‍ എന്‍ജിഒ യൂണിയനും കെജിഒയും കുടിവെള്ളമെത്തിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന സിവില്‍ സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളും ജീവനക്കാരും ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ജിഒ യൂണിയനും കെജിഒയും സംയുക്തമായി സിവില്‍ സ്‌റ്റേഷനില്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്.
ഇന്നലെ രാവിലെ 10.30ന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്‍ കരീം അധ്യക്ഷനായി. തൊടുപുഴ കുടുംബ കോടതി ജഡ്ജി പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഡോ. വി.ബി വിനയന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഡി ബിനില്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ ഏരിയ സെക്രട്ടറി ഷാജിമോന്‍ പുഴക്കര സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പ്രകാശ് പി നായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."