സ്ത്രീധനം നല്‍കിയില്ല; യുവതിയെ ഭര്‍ത്താവും സഹോദരന്മാരും കൂട്ട മാനഭംഗത്തിനിരയാക്കി
ജയ്പൂര്‍: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ രാജസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ഭര്തൃസഹോദരന്മാരും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാരകമായി മര്‍ദിച്ചതോടെ അബോധാവസ്ഥയിലായപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ശരീരത്തില്‍ പച്ചകുത്തിയെന്നും യുവതി പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
തന്റെ പിതാവ് കള്ളനാണെന്നാണു കൈകളിലും ശരീരത്തിന്റെ പലഭാഗങ്ങളിലും പച്ചകുത്തിയിരിക്കുന്നതെന്നും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്കാന് രാജസ്ഥാന് സര്‍ക്കാറിനോട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് സംഭവം. 28കാരിയായ യുവതിയെ റെനി ഗ്രാമത്തിലുള്ള ജഗന്നാഥന് എന്ന യുവാവാണ് വിവാഹം ചെയ്തത്. 2014ലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു മര്‍ദിക്കാറുണ്ടായിരുന്നു. 51,000 രൂപയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. ഇതു നല്‍കാത്തതിനെ തുടര്‍ന്നു ക്രൂരമായ മര്‍ദനമായിരുന്നു. കുടിക്കാന്‍ നല്കിയ വെള്ളത്തില്‍ മയക്കുമരുന്നു ചേര്‍ത്ത് പാതിമയക്കത്തിലായപ്പോഴാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്നു യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."