HOME
DETAILS

രാജ്യത്തെ കന്നുകാലി സെന്‍സസ് അനിശ്ചിതത്വത്തില്‍

  
backup
May 23 2018 | 18:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d



മഞ്ചേരി: രാജ്യത്താകമാനം ഒരോ അഞ്ചു വര്‍ഷങ്ങളിലും നടത്തേണ്ട കന്നുകാലി സെന്‍സസ് അനിശ്ചിതമായി നീളുന്നു. അവസാനമായി 2012 ലാണ് 19ാമത് കന്നുകാലി സെന്‍സസ് നടത്തിയത്. 20ാമത് സെന്‍സസ് 2017 ജൂലൈ മാസത്തില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍വേ എന്ന് തുടങ്ങുമെന്ന് കേന്ദ്ര കൃഷി- മൃഗസംരക്ഷണ വകുപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്ന് അംഗീകാരം ലഭിക്കാത്തതാണ് സെന്‍സസ് അനന്തമായി നീളാന്‍ കാരണമെന്നാണറിയുന്നത്.
രാജ്യത്തെ മുഴുവന്‍ പക്ഷി മൃഗാദികളുടെയും വിവരങ്ങള്‍ വാര്‍ഡ് തലത്തില്‍ ശേഖരിക്കുകയാണ് കന്നുകാലി സെന്‍സസിലൂടെ ചെയ്യുന്നത്. മൃഗോല്‍പന്നങ്ങളായ പാല്‍, മുട്ട ,മാംസം എന്നിവയുടെ ഉല്‍പാദന നിര്‍ണയം നടത്തുന്നതിന് ആധാരമാക്കുന്നത് കന്നുകാലി സെന്‍സസാണന്നിരിക്കേ ഇത് അനിശ്ചിതമായി നീളുന്നത് ഉല്‍പാദന നിര്‍ണയത്തിന് 2012 ലെ പഴയ വിവരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
പഴയ കണക്ക് തന്നെ തുടര്‍ന്നും ഉപയോഗിക്കുന്നത് പാല്‍ ,മുട്ട ,മാംസം എന്നിവയുടെ ഉല്‍പാദന നിര്‍ണയത്തില്‍ കൃത്യത ഇല്ലാതാകാന്‍ കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആസൂത്രണത്തിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ലഭിക്കാനുള്ള ഏക സ്രോതസും ഈ സെന്‍സസാണ് . ഇതുവരെ നടന്നതില്‍ നിന്ന് വ്യത്യസ്ഥമായി മൃഗങ്ങളുടെ ഇനം കൂടി കണക്കാക്കുന്നുവെന്ന പ്രത്യേകത കൂടി പുതിയ സെന്‍സസിനുണ്ടായിരുന്നു.
കൂടാതെ മത്സ്യകൃഷി, മത്സ്യബന്ധനം, വിപണനം, സംസ്‌കരണം എന്നിവയും വല ,എന്‍ജിന്‍ എന്നിവയുടെ അറ്റകുറ്റ പ്രവൃത്തികളും ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റു അനുബന്ധ വിവരങ്ങളും കൂടി പുതിയ വിവര ശേഖരണത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ 20ാമത് സെന്‍സസ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടും ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
കന്നുകാലി , മത്സ്യ സമ്പത്ത് മേഖലകളില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നാളിതുവരെ നടപ്പാക്കിയ പദ്ധതികളുടെ ശരിയായ സ്ഥിതി അറിയുന്നതിനും പദ്ധതികള്‍ക്ക് പോരായ്മകള്‍ വന്നിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കാനും പുതിയ സെന്‍സസിലൂടെയുള്ള വിവരങ്ങള്‍ അനിവാര്യമാണ്. സെന്‍സസിലൂടെ ശേഖരിക്കുന്ന കൃത്യമായ വിവരങ്ങള്‍ ജില്ല ,താലൂക്ക്, പഞ്ചായത്ത് ,വാര്‍ഡ് എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാകുന്നതിലൂടെ മാത്രമേ വികേന്ദ്രീകൃത പദ്ധതി ആസൂത്രണം ശാസ്ത്രീയമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂ. പൂര്‍ണമായും കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ഈ സെന്‍സസിന്റെ നടത്തിപ്പ് ചുമതല സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ വകുപ്പിനാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവര ശേഖരണത്തിനായി മുഴുവന്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കംപ്യൂട്ടറുകള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു . എന്നാല്‍ സര്‍വേ എന്ന് തുടങ്ങുമെന്ന് ഇതു വരെയും പ്രഖ്യാപിക്കാത്തത് അതീവ ഗൗരവത്തോടെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നോക്കിക്കാണുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago