മലയോര മേഖലയില്‍ വീണ്ടും മോഷണം; പൊലിസ് ഇരുട്ടില്‍ തപ്പുന്നു
മുക്കം: പൊലിസിനെ കബളിപ്പിച്ച് മലയോര മേഖലയില്‍ വീണ്ടും മോഷണം. കാരശേരി ഗ്രാമപഞ്ചായത്തിലെ വല്ലത്തായ്പാറ, കാരമൂല കല്‍പ്പൂര് എന്നീ ഭാഗങ്ങളിലാണ് മോഷണം നടന്നത്. വല്ലത്തായ്പാറ തവനൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കയറിയ മോഷ്ടാക്കള്‍ ഓഫിസും രണ്ടു ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് മോഷണം നടത്തി.
വല്ലത്തായ്പാറ കള്ളുഷാപ്പിലും മോഷണം നടന്നിട്ടുണ്ട്. തൊട്ടടുത്ത കുരിശുപള്ളിയിലും കയറിയ മോഷ്ടാക്കള്‍ കല്‍പ്പൂരിലെത്തി അമ്പലത്തിന്റെ ഓഫിസും രണ്ടു ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം അപഹരിച്ചു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന കമ്പിപ്പാരയും സ്‌ക്രൂഡ്രൈവറും കണ്ടെടുത്തിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണത്തില്‍ 100 പവനിലധികം സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു. രണ്ടു മാസം മുന്‍പ് മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലും വലിയ രീതിയില്‍ മോഷണം നടന്നിരുന്നു.
രണ്ടു മാസത്തിനിടെ വീടുകളിലും ആരാധനാലയങ്ങളിലുമായി 20ല്‍പ്പരം സ്ഥലത്താണ് മോഷണം നടന്നത്. അതേസമയം മോഷ്ടാക്കളെക്കുറിച്ച് യാതൊരു വിവരവും പൊലിസിനു ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മുക്കം പൊലിസ് നൈറ്റ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."