ഗ്രീന്‍ പ്രോട്ടോക്കോളും ശുചിത്വവും പാലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍
കോഴിക്കോട്: നിപാ പോലെയുള്ള ഭയാനകമായ വൈറസ് റിപ്പോര്‍ട്ട് ചെയ്യുകയും പകര്‍ച്ചവ്യാധികള്‍ പടരുകയും ചെയ്യുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
സാംക്രമിക രോഗങ്ങള്‍ പടരുന്നത് ഒഴിവാക്കുവാന്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും നാം ഓരോരുത്തരും പാലിക്കേണ്ടത് മതപരമായ കര്‍ത്തവ്യം കൂടിയാണ്.
ഇഫ്താര്‍ വിരുന്നിലും മറ്റു പൊതുചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മതസംഘടനകളുടെയും വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
ശുദ്ധി കാംപയിനിന്റെ ഭാഗമായി റമദാന്‍ മാസത്തിന്റെ പ്രത്യേകത കണക്കാക്കി മതപ്രഭാഷണങ്ങളിലും പള്ളികളിലെ ഉല്‍ബോധനങ്ങളിലും ധാരാളം ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന ഇടങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുന്നന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.
ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,കെ.പി.എ മജീദ് (മുസ്‌ലിം ലീഗ്), കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി), ടി.കെ അഷ്‌റഫ് (വിസ്ഡം), അബ്ദുല്‍ ഖൈര്‍ മൗലവി (തബ്‌ലീഗ്), കോഴിക്കോട്ടെ ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പ്രൊഫ.പി.ഒ.ജെ ലെബ്ബ (എം.ഇ.എസ്), സി.പി കുഞ്ഞിമുഹമ്മദ് (എം.എസ്.എസ്), ഡോ.എം.കെ മുനീര്‍ എം.എല്‍.എ (ചെയര്‍മാന്‍, ശുദ്ധി), സി.ടി സക്കീര്‍ ഹുസൈന്‍ (ജന. കണ്‍വീനര്‍, ശുദ്ധി) എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."