HOME
DETAILS

അമ്പലപ്പുഴയില്‍ ധനകാര്യ സ്ഥാപന ഉടമ ഒന്നര കോടിയുടെ അസാധു നോട്ടുകള്‍ നശിപ്പിച്ചു

  
backup
March 24, 2017 | 3:37 PM

1252533669

അമ്പലപ്പുഴ: ഒന്നര കോടിയുടെ നിരോധിച്ച നോട്ടുകള്‍ നശിപ്പിച്ചതായി അറസ്റ്റിലായ ധനകാര്യ സ്ഥാപന ഉടമയുടെ മൊഴി. അമ്പലപ്പുഴ ജംഗ്ഷന് സമീപം തെക്കേ മഠം ഫൈനാന്‍സ് എന്ന ചിട്ടിക്കമ്പനി നടത്തിയിരുന്ന ആമയിയിട തെക്കെ മഠത്തില്‍ മോഹന പണിക്കര്‍ (55) അമ്പലപ്പുഴ പൊലിസിന് നല്‍കിയ മൊഴിയിലാണ് ഈ ഞെട്ടിയ്ക്കുന്ന വിവരം.

നോട്ടു നിരോധനത്തോടെ പുതിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത് നശിപ്പിക്കേണ്ടി വന്നതെന്നാണ് ഇയാളുടെ മൊഴി.

ഫൈനാന്‍സ് സ്ഥാപനം നടത്തി വന്ന മോഹന പണിക്കര്‍ നിക്ഷേപകരുടെ 3.5 കോടി രൂപയുമായി മുങ്ങുകയും തുടര്‍ന്ന് നിക്ഷേപകര്‍ അമ്പലപ്പുഴ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.

പിന്നീട് ഇയാള്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുനലൂരില്‍നിന്ന് അമ്പലപ്പുഴ എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മോഹന പണിക്കരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ നടത്തി വന്ന സ്വകാര്യ സ്ഥാപനത്തിന് സ്വര്‍ണപ്പണയം സ്വീകരിയ്ക്കാന്‍ മാത്രമെ അഗീകാരം ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇതിന് പുറമെ സ്ഥാപനത്തില്‍ സ്ഥിരനിക്ഷേപവും ചിട്ടിയും നടത്തി വന്നിരുന്നു. ഇങ്ങനെ 3.5 കോടിയോളം രൂപ നിക്ഷേപമായി ഇവിടെ സ്വീകരിച്ചിരുന്നു. നോട്ട് നിരോധനം വന്നതോടെ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്താനാകാതെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനായില്ലെന്ന് ഇയാള്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

പഴയ നോട്ടുകള്‍സൂക്ഷിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കുമെതിരെ നടപടി വന്നതോടെയാണ് നോട്ടുകള്‍ നശിപ്പിയ്ക്കാന്‍ തീരുമാനിച്ചത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മരുമകള്‍ക്ക് പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നുനല്‍കണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

Kerala
  •  a day ago
No Image

പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

'കനത്ത തിരിച്ചടി നല്‍കും'  ചരക്കു കപ്പലിനെതിരായ ആക്രമണത്തിന്‍ ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  a day ago
No Image

അര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം

uae
  •  a day ago
No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago