HOME
DETAILS
MAL
അടിപിടിക്കിടെ ചെവി കടിച്ചു പറിച്ച് വിഴുങ്ങി
backup
May 23 2018 | 20:05 PM
ന്യൂഡല്‍ഹി: അടിപിടിക്കിടെ യുവാവിന്റെ ചെവി കടിച്ചെടുത്ത് വിഴുങ്ങി. ഡല്‍ഹി സുല്‍ത്താന്‍പുരി ഏരിയയിലാണ് സംഭവം. ജിതേന്ദ്രകുമാര്‍ എന്ന ഡ്രൈവര്‍ക്കാണ് ചെവി നഷ്ടമായത്. സംഭവത്തില്‍ സന്തോഷ്, ദീപക് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. തന്റെ അമ്മാവന്റെ മകനെ മര്‍ദിച്ചത് ചോദ്യം ചെയ്യാന്‍ പോയ ജിതേന്ദ്രകുമാറിനെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ അസഭ്യം പറയുകയും ചെവി കടിച്ച് മുറിക്കുകയുമായിരുന്നു. മുറിഞ്ഞ ചെവിക്കഷണം അക്രമിച്ചയാള്‍ വിഴുങ്ങിയതായും ജിതേന്ദ്ര പറഞ്ഞു.
ജിതേന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."