HOME
DETAILS

തൂത്തുക്കുടി വെടിവയ്പിനെതിരേ കനത്ത പ്രതിഷേധം

  
backup
May 23, 2018 | 8:47 PM

%e0%b4%a4%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8


ചെന്നൈ: തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേ സമരം നടത്തിയ ജനങ്ങള്‍ക്ക് നേരെ നടന്ന പൊലിസ് വെടിവയ്പിനെതിരേ വന്‍ പ്രതിഷേധം.
സമരക്കാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പൊലിസ് വെടിവച്ചതെന്ന ആരോപണമാണ് ഉയരുന്നത്. സമരക്കാര്‍ മരിക്കണമെന്ന് പൊലിസ് പറയുന്ന വീഡിയോ പുറത്തുവന്നു. സാധാരണ വേഷത്തിലെത്തിയ പൊലിസുകാരനാണ് പൊലിസ് വാഹനത്തിന് മുകളില്‍ കയറി വെടിവച്ചത്. കൊല്ലപ്പെട്ട 11 പേരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. 17കാരിക്ക് വെടി കൊണ്ടത് മുഖത്താണ്.
പൊലിസിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരിക്കയാണ്.
സാധാരണ വേഷത്തില്‍ പൊലിസ് വാഹനത്തിന് മുകളില്‍ കയറിയ കമാന്റോ സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്തുവിട്ടത്. കൈയില്‍ തോക്ക് പിടിച്ചാണ് ഇയാള്‍ പൊലിസ് ബസിന് മുകളില്‍ കയറിയത്. കമിഴ്ന്ന് കിടന്ന് സമരക്കാര്‍ക്ക് നേരെ ഉന്നംപിടിക്കുന്നതും വിഡിയോയില്‍ കാണാം. അതിനിടെ ബസിന് മുകളിലേക്ക് മറ്റൊരു പൊലിസുകാരന്‍ കയറുന്നുണ്ട്. കൃത്യമായി ഉന്നം പിടിച്ചാണ് വെടിവച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്. വിഡിയോയില്‍ പൊലിസുകാരുടെ സംസാരം കേള്‍ക്കുന്നുണ്ട്. ഒരാളെങ്കിലും മരിക്കണമെന്ന് പൊലിസുകാരന്‍ പറയുന്നുണ്ട്.
ഇതോടെയാണ് മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പൊലിസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലിസുകാരുടെ സംസാരം എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവര്‍ക്കെല്ലാം അരയ്ക്ക് മുകളിലാണ് വെടിയേറ്റത്. ഇതും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വെടിവച്ചതാണെന്ന സംശയം ബലപ്പെടാന്‍ കാരണമായി. വെടിയേറ്റ പരുക്കുകളോടെ നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ചിലരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷവും പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വേദാന്ത കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പല്‍ പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും കാരണം പ്രദേശവാസികള്‍ ഏറെ കാലമായി ദുരിതത്തിലാണ്. കഴിഞ്ഞ 100 ദിവസമായി സമരം സമാധാനപരമായി നടക്കുകയായിരുന്നു. നൂറാം ദിവസത്തോടനുബന്ധിച്ച് കലക്ടറേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഈ മാര്‍ച്ചാണ് ചൊവ്വാഴ്ച സംഘര്‍ഷത്തിലും വെടിവയ്പിലും കലാശിച്ചത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

International
  •  22 days ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

Kerala
  •  22 days ago
No Image

കഠ്‌വ കേസ്: മുഖ്യസൂത്രധാരൻ സഞ്ജി റാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

National
  •  22 days ago
No Image

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

Kerala
  •  22 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു

Kuwait
  •  22 days ago
No Image

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

Kerala
  •  22 days ago
No Image

ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ

uae
  •  22 days ago
No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  22 days ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ​ഗം​ഗേശാനന്ദക്കെതിരായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  22 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  22 days ago