മ്യൂസിയങ്ങള്‍ നേരംകളയാനുള്ള ഇടമല്ല: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
തിരുവനന്തപുരം: മ്യൂസിയങ്ങള്‍ നേരം കളയാനുള്ള സ്ഥലങ്ങളല്ല മറിച്ച് വ്യത്യസ്തമായ ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മ്യൂസിയം മൃഗശാല വകുപ്പ് ആഭിമുഖ്യത്തില്‍ മ്യൂസിയം വളപ്പില്‍ നവീകരിച്ച ബാന്റ് സ്റ്റാന്റ്, 11 കെ.വി സബ്‌സ്റ്റേഷന്‍, നേപ്പിയര്‍ മ്യൂസിയത്തില്‍ ഭിന്നശേഷി സൗഹാര്‍ദ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. മ്യൂസിയം മൃഗശാലാ വകുപ്പ് ഡയരക്ടര്‍ കെ. ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗീത കെ, പുരാവസ്തു വകുപ്പ് ഡയരക്ടര്‍മാരായ ജെ. രജികുമാര്‍, പി. ബിജു, ചരിത്രപൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, ജി.ആര്‍ രാജഗോപാല്‍, അനില്‍ കുമാര്‍ ടി.വി ആശംസ നേര്‍ന്നു. എസ്. അബു സ്വാഗതവും പി.എസ് മഞ്ജുളാദേവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."