ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആകെ വോട്ടുകള്‍ 1,99,340; യുവത്വം വിധി നിര്‍ണയിക്കും
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കാന്‍ യുവത്വം ഒരുങ്ങുന്നു. 20നും 29നു ഇടയില്‍ പ്രായമുള്ള 34070 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 39265 പേരും ഉള്‍പ്പടെ 73335 യുവജനങ്ങളാണ് വോട്ടുചെയ്യാന്‍ തയ്യാറെടുക്കുന്നത്. 20-29 പ്രായഗ്രൂപ്പിലുള്ളവര്‍ മൊത്തം വോട്ടര്‍മാരില്‍ 14.34 ശതമാനം വരുമെങ്കില്‍ 30-39 പ്രായഗ്രൂപ്പുകാര്‍ 16.52 ശതമാനം വരും. 40-49 പ്രായഗ്രൂപ്പുകാരും മണ്ഡലത്തില്‍ പ്രബലമായ വിഭാഗമാണ്. 38779 വോട്ടര്‍മാരുള്ള ഈ വിഭാഗം മൊത്തം വോട്ടര്‍മാരില്‍ 16.32 ശതമാനം വരും.
മണ്ഡലത്തില്‍ ആകെയുള്ള വോട്ട് 199340 ആണ്. ഒരു നഗരസഭയും 10 ഗ്രാമപഞ്ചായത്തുകളും അടങ്ങിയ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ളത് മുളക്കുഴ ഗ്രാമപഞ്ചായത്തിലാണ്.
20 പോളിങ് ബൂത്തുള്ള ഇവിടെ 25493 വോട്ടര്‍മാരാണുള്ളത്. പാണ്ടനാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.
ഒമ്പതു പോളിങ് ബൂത്ത് മാത്രമുള്ള ഇവിടെ 10313 വോട്ടര്‍മാരാണുള്ളത്. ചെങ്ങന്നൂര്‍ നഗരസഭയില്‍ 17 ബൂത്തും 20333 വോട്ടര്‍മാരുമാണുള്ളത്.
മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ 21 ബൂത്തും 24644 വോട്ടര്‍മാരുമുണ്ട്. തിരുവന്‍വണ്ടൂരില്‍ 10 ബൂത്തുകളിലായി 13672 വോട്ടര്‍മാരുണ്ട്. 10 ബൂത്തുള്ള ആലയില്‍ 12334 വോട്ടര്‍മാരും 12 ബൂത്തുള്ള പുലിയൂരില്‍ 14893 വോട്ടര്‍മാരുമുണ്ട്. ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ 13 പോളിങ് ബൂത്തും 16482 വോട്ടര്‍മാരുമുണ്ട്.
ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുള്ള ചെന്നിത്തല തൃപ്പെരുന്തുറയില്‍ 24257 വോട്ടര്‍മാരും 15 വീതം പോളിങ് ബൂത്തുള്ള ചെറിയനാട് 18810 വോട്ടര്‍മാരും വെണ്‍മണി ഗ്രാമപഞ്ചായത്തില്‍ 18109 വോട്ടര്‍മാരുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."