മുറവിളിക്കൊടുവില്‍ ചോയ്യങ്കോട്-മുക്കട റോഡ് അറ്റകുറ്റപ്പണി തുടങ്ങി
കരിന്തളം: തകര്‍ന്നു കിടന്നിരുന്ന ചോയ്യങ്കോട്-മുക്കട റോഡ് അറ്റകുറ്റപ്പണി ഏറെ മുറവിളികള്‍ക്കൊടുവില്‍ തുടങ്ങി. കുഴികള്‍ നികത്തി റീ ടാറിങാണ് നടക്കുന്നത്. റോഡ് പൂര്‍ണമായും തകര്‍ന്ന കോയിത്തട്ടയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് മണ്ണിട്ട് ഉയര്‍ത്തിയാണ് ടാര്‍ ചെയ്യുന്നത്. ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണിത്. റോഡിന്റെ ശോച്യാവസ്ഥയില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി തുടങ്ങിയത്.
സി.ഐ.ടി.യു കാലിച്ചാമരം ഓട്ടോ തൊഴിലാളി യൂനിയനും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചിരുന്നു. ഈ റോഡ് തകര്‍ന്നു കിടക്കുന്നത് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോയിത്തട്ടയ്ക്കും കരിന്തളത്തിനും ഇടയില്‍ റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്.
ഇവിടെ അപകടങ്ങളും പതിവായിരുന്നു. നീലേശ്വരത്തുനിന്നു മലയോര പ്രദേശങ്ങളായ ചിറ്റാരിക്കാല്‍, കൊന്നക്കാട്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്.
ചോയ്യങ്കോട് മുതല്‍ മുക്കട വരെയുള്ള കുഴിയടയ്ക്കാന്‍ നേരത്തേ തന്നെ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് പ്രതിഷേധത്തിനു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."