മഞ്ചേശ്വരം മേഖലാ റമദാന്‍ പ്രഭാഷണം 27 മുതല്‍
കാസര്‍കോട്: 'ആസക്തിക്കെതിരേ ആത്മസമരം' എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാനതല റമദാന്‍ കാംപയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം മേഖല സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം 27നു തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹൊസങ്കടി സമസ്ത ആസ്ഥാനത്തിനു സമീപം ശംസുല്‍ ഉലമ നഗറില്‍ 31 വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കും.
27ന് മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം സയ്യിദ് സൈനുല്‍ ആബിദിന്‍ ജിഫ്രി തങ്ങള്‍ പൊസോട്ട് നിര്‍വഹിക്കും. അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തും.
28,29 തിയതികളില്‍ ശൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. 30നു മജീദ് ബാഖവി കൊടുവള്ളി, 31നു ഖലീല്‍ ഹുദവി അല്‍മാലികി എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 30ന് ഉച്ചയ്ക്ക് 12നു നടക്കുന്ന മജ്‌ലിസുന്നൂറിന് സയ്യിദ് ബാത്തിഷ തങ്ങള്‍ ആനക്കല്ല് നേതൃത്വം നല്‍കും.
പ്രഭാഷണത്തിന് എത്തുന്നവര്‍ക്ക് മഴ കൊള്ളാതെ പ്രഭാഷണം കേള്‍ക്കാന്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന വേദി ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് ഇസ്മായില്‍ അസ്ഹരി വാമഞ്ചൂര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മയില്‍ മച്ചമ്പാടി, ഇബ്രാഹിം ഹാജി സഫ, അബ്ദു ഹാജി കടമ്പാര്‍, ഹസ്സന്‍ അദ്‌നാന്‍ അന്‍സാരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."