സഹപാഠിക്കായി ഒരുക്കിയ സ്നേഹവീട് സമര്‍പ്പിച്ചു
തിരൂര്‍: കൂട്ടായി എം.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഉണ്ണ്യാല്‍ പുതിയകടപ്പുറം സ്വദേശിനി ഹസീനയ്ക്കായി വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നൊരുക്കിയ സ്നേഹ വീട് സാഹിത്യകാരന് ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു.
ഉണ്യാല്‍ പുതിയകടപ്പുറത്ത് ജനകീയ കൂട്ടായ്മയില്‍ ആറര ലക്ഷം രൂപ ചെലവില്‍ പണിത സ്നേഹവീടിന്റെ താക്കോല്‍ദാനം ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്. സ്കൂളിലെ സഹപാഠികള്‍ സമാഹരിച്ച രണ്ടര ലക്ഷം രൂപയും അധ്യാപകരും പൊതുജനങ്ങളും സമാഹരിച്ച ബാക്കി തുകയും ചേര്‍ത്ത് ആറര ലക്ഷം രൂപ ചെലവിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്നേഹ വീട് യാഥാര്‍ഥ്യമാക്കിയത്. ഉണ്ണ്യാല്‍ പുതിയകടപ്പുറത്ത് നടന്ന താക്കോല്‍ദാന ചടങ്ങ് നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുഹറ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ അനിത അധ്യക്ഷയായി. പഞ്ചായത്തംഗം എ.കെ സൗദാബി, മലപ്പുറം ഡി.ഡി പി.പി സഫറുള്ള, തിരൂര്‍ എ.ഇ.ഒ എം.ടി ബാലകൃഷ്ണന് സ്കൂള്‍ പ്രധാനധ്യാപകന് വി.വി സത്യന്, സ്കൂള്‍ മാനേജര്‍ മുഹമ്മദ് യാസീന്‍ സ്റ്റാഫ് സെക്രട്ടറി ഇ.എം ഷാനവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."