നോമ്പ്തുറക്ക് അറേബ്യന്‍ നാട്ടിലെ സുര്‍ബ്ബ വിതരണം ചെയ്ത് ഹംസക്ക
പട്ടാമ്പി: അറേബ്യന്‍ നാട്ടിലെ നോമ്പ്്തുറകളിലെ പ്രിയമേറിയ സുര്‍ബ്ബ വിതരണം ചെയ്ത് പുണ്യം നേടുകയാണ് പട്ടാമ്പി സ്വദേശി കൊപ്പത്ത് പാറമ്മേല്‍ ഹംസ. പത്ത് വര്‍ഷമായി പ്രവാസ കാലത്ത് പഠിച്ചെടുത്ത സുര്‍ബ്ബ(മസാല കഞ്ഞി) വെച്ച്് പ്രദേശവാസികള്‍ക്ക്്് റമദാന്‍ മാസകാലത്ത്്് വിതരണം ചെയ്യുന്നത്. നൂറില്‍ പരം ഔഷധകൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യമൊക്കെ വീട്ടില്‍ സ്വന്തം ആവശ്യത്തിനായി പാചകം ചെയ്ത്് ഉപയോഗിച്ചിരുന്ന ഹംസ അയല്‍വാസികള്‍ക്കും മറ്റും പരിചയപ്പെടുത്തിയാണ് സൗജന്യമായി വിതരണം ചെയ്തത്. നോമ്പ്്തുറക്കുന്ന സമയങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പാനീയമായി ഹംസ ഉണ്ടാക്കുന്ന സുര്‍ബ്ബ(മസാലകഞ്ഞി)യാണ്്് പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നു. നാടന്‍ ഔഷധ മരുന്നുകളോടപ്പം ഓട്‌സ്, ചിക്കന്‍,മട്ടന്‍ ഇറച്ചിയും മസാലകഞ്ഞി കൂട്ടുകാളായി ചേര്‍ക്കുന്നുണ്ട്്്. മസാലകഞ്ഞിയുടെ രുചിയും ഗുണവും തിരിച്ചറിഞ്ഞ് കൂടുതല്‍ പേര്‍ ആവശ്യക്കാരായി വന്നതോടെ ദിനം പ്രതി 60 ലിറ്റര്‍ പാചകം ചെയ്ത്് വിതരണം ചെയ്യാറുണ്ടെന്ന്്് ഹംസ സാക്ഷ്യപ്പെടുത്തുന്നു.
അറേബ്യന്‍ നാട്ടിലെ സഊദിയിലാണ് ഇത് പ്രധാനമായും നോമ്പ്തുറകളില്‍ ഉപയോഗിക്കുന്നതെന്ന് ഹംസ പറയുന്നു. മസാലകഞ്ഞിക്ക്്് പുറമെ റമദാന്‍ രാത്രികളിലെ പള്ളികളില്‍ നിര്‍വഹിക്കുന്ന പ്രധാന നിസ്‌കാരമായ തറാവീഹിന് ശേഷം ഈന്തപ്പഴവും ഗാവയും വിശ്വാസികള്‍ക്ക്്് വിതരണം ചെയ്യുന്നതും ഹംസയുടെ റമദാന്‍ മാസത്തിലെ നിത്യകാഴ്ചകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."