HOME
DETAILS
MAL
വാഹനാപകട കേസ്: 22 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി
backup
March 24 2017 | 21:03 PM
മഞ്ചേരി: വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ച കേസില്‍ 22,49,000 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് കോടതി വിധി. പാപനിപ്പാറ കോണികല്ല് കാക്കേങ്ങല്‍ സുബൈദ വാഹനപകടത്തില്‍ മരണപ്പെട്ട കേസിലാണ് ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. കൂടാതെ ഒന്‍പതു ശതമാനം പലിശയും കോടതി ചെലവുകളും വഹിക്കുന്നതിനും വിധിയായി. 2013 ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം.
മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ മഞ്ചേരി സി.എച്ച് ബൈപ്പാസ് ജങ്ഷനില്‍ വച്ചായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."