പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം ആരോഗ്യ സന്ദേശയാത്രക്ക് തുടക്കമായി
കല്‍പ്പറ്റ: പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യ സന്ദേശ യാത്രക്ക് കല്‍പ്പറ്റയില്‍ തുടക്കമായി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തവും മുന്നേറ്റവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സന്ദേശയാത്ര ജില്ലയിലെ തെരഞ്ഞെടുത്ത 13 കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം മാര്‍ച്ച് 28ന് വൈകിട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വിവേക് കുമാര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ ദേവകി സന്ദേശം നല്കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന്‍കുമാര്‍, ഡോ.കെ.എസ് അജയന്, ഡോ.യു.കെ കൃഷ്ണന്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ബേബി നാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'അറിവ്' ബോധവല്‍ക്കരണ നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."