ഭീകരവാദത്തെ ലോകരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് ഇറാനെന്ന് സഊദി
ജിദ്ദ: ഇറാനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സഊദി അറേബ്യ. ഭീകരവാദത്തെ പിന്തുണക്കുകയും ഇതര രാജ്യങ്ങളിലേക്ക് അതു കയറ്റി അയക്കുകയും ചെയ്യുന്നത്് ഇറാനാണെന്നും ഇതു ലോക രാജ്യങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈല്‍ പറഞ്ഞു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് ഐറോള്ട്ടുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് ആദില്‍ ജുബൈര്‍ ഇറാനെതിരെ ആഞ്ഞടിച്ചത്.
അയല്പക്ക ബന്ധങ്ങളും സഖ്യങ്ങളും ചില തത്വങ്ങളിലൂന്നി കൊണ്ടുള്ളതാണ്. അതിനെ ബഹുമാനിക്കാന്‍ ഇറാന് സന്നദ്ധമാകണം. ലെബനാനിലെ ഹിസ്ബുല്ല നീക്കങ്ങളെയും ആദില്‍ ജുബൈര്‍ രൂക്ഷമായി വിമര്‍ശിച്ചു. ലെബനാനില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കു പിന്നില്‍ ഹിസ്ബുല്ലയാണ്. ഇറാന്റെ പിന്തുണയോടെയാണ് ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നത്. ഇസ്രായേല്‍- ഫലസ്തീന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുട്ടായ ശ്രമങ്ങളുണ്ടാവണം. സിറിയന്‍ പ്രശ്നത്തിലും ബഷാറുല്‍ അസറിനോടുള്ള നിലപാടിലും സഊദി സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തലും രാഷ്ട്രീയ ചര്‍ച്ചകളുമാണ് സിറിയന്‍ പ്രശ്നത്തിന് പരിഹാരമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ സഊദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന നീക്കങ്ങള്‍ക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സഊദിയുടെ വിഷന്‍ 2030ന് ഫ്രഞ്ച് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രിട്ടന്റെ തീരുമാനം സഊദിയുമായുള്ള ഫ്രഞ്ചിന്റെ ബന്ധത്തെ ബാധിക്കുകയില്ലെന്നും ജീന്‍ മാര്‍ക് ഐറോള്‍ട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."