HOME
DETAILS

ആണവ പരീക്ഷണ തുരങ്കങ്ങള്‍ ഉ.കൊറിയ പൊളിച്ചുനീക്കി

  
backup
May 25 2018 | 02:05 AM

%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


പ്യോങ്‌യാങ്: ആണവ പരീക്ഷണ കേന്ദ്രത്തിലെ തുരങ്കങ്ങള്‍ പൊളിച്ചുമാറ്റിയതായി ഉത്തര കൊറിയ സ്ഥിരീകരിച്ചു.
ഉ.കൊറിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ പരീക്ഷണ കേന്ദ്രമായ പുങ്ങി-റി ആണവ കേന്ദ്രത്തിലാണ് വന്‍ സ്‌ഫോടനത്തോടെ തുരങ്കപാതകള്‍ പൊളിച്ചുമാറ്റിയത്. ഇക്കാര്യം സംഭവസ്ഥലത്തെത്തിയ വിദേശമാധ്യമ പ്രവര്‍ത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച യു.എസ്-ഉ.കൊറിയ ഉച്ചകോടി സംശയത്തിലായിരിക്കെയാണ് പ്രതീക്ഷയുണര്‍ത്തി പുതിയ നീക്കം. മേഖലയിലെ തന്നെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നതാണിത്. കഴിഞ്ഞ മാസം നടന്ന ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയുടെ തീരുമാന പ്രകാരമാണ് ഉ.കൊറിയയിലെ ആണവ പരീക്ഷണകേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുന്നത്.
ഉ.കൊറിയയിലെ പര്‍വതമേഖലയിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചുമാറ്റല്‍ ആരംഭിക്കുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം അനുവദിക്കുമെന്ന് ഉ.കൊറിയ അറിയിച്ചിരുന്നു. ഇതുപ്രകാരം ചൈന, റഷ്യ, ജപ്പാന്‍, അമേരിക്ക, ദ.കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങിനു സാക്ഷിയായി. ദ.കൊറിയന്‍ മാധ്യമപ്രവര്‍ത്തകരുടെ അപേക്ഷ നേരത്തെ തള്ളിയിരുന്നെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. 20ഓളം മാധ്യമപ്രവര്‍ത്തകരാണ് ഇവിടെയെത്തിയത്.
സ്‌കൈ ന്യൂസിന്റെ ടോം ചെഷൈറും ഇതില്‍ ഉള്‍പ്പെടും. സ്‌ഫോടനപരമ്പരയിലൂടെയാണ് തുരങ്കകള്‍ തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സ്‌ഫോടനങ്ങള്‍ രാവിലെയും നാലെണ്ണം ഉച്ചയ്ക്കു ശേഷവുമാണു നടന്നത്. 500 മീറ്റര്‍ അകലെനിന്നാണ് മാധ്യമപ്രവര്‍ത്തകര്‍ സ്‌ഫോടനം വീക്ഷിച്ചത്.
2006നു ശേഷം കേന്ദ്രത്തില്‍ വച്ച് ആറുതവണ ആണവ പരീക്ഷണം നടന്നിരുന്നു. തുരങ്കങ്ങള്‍ക്ക് അകത്തുവച്ചായിരുന്നു പരീക്ഷണം.
തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍നിന്ന് 370 കി.മീറ്റര്‍ അകലെയാണു കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
അതേസമയം, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഉ.കൊറിയയുടെ അവസാന ആണവ പരീക്ഷണത്തിനിടെ തന്നെ തുരങ്കങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് ചില ശാസ്ത്രജ്ഞര്‍ പ്രതികരിച്ചു.ഉപയോഗശൂന്യമായിരുന്നതിനാലാണ് ഉ.കൊറിയ അവ പൊളിച്ചുമാറ്റുന്നതെന്നും ഇവര്‍ ആരോപിച്ചു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago