വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ദിനാചരണം; പൊന്നാനി വേദിയാകും
പൊന്നാനി: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് പൊന്നാനി വേദിയാകും. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടക്കും. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കെ.എസ്.സി.എസ്.ടി.ഇ - കേരള വന ഗവേഷണ സ്ഥാപനം പീച്ചി, പൊന്നാനി നഗരസഭ, മലപ്പുറം ദേശീയ ഹരിതസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കേരളത്തില്‍ മൂന്നിടങ്ങളിലാണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനാചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. നഗരസഭ കഴിഞ്ഞ കാലങ്ങളില്‍ നടത്തിവന്നിരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പൊന്നാനിയെ ഇത്തവണ ദിനാചരണത്തിനായി പരിഗണിച്ചത്.
ജൂണ്‍ 12 വരെയാണ് വിവിധ പരിപാടികള്‍ നടക്കുക. നദീ, കായല്‍ തീരശുചീകരണം,ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാര്‍, സിനിമാ പ്രദര്‍ശനം, സാംസ്‌കാരികോത്സവം, കവി സമ്മേളനം, പരിസ്ഥിതി ബോധവല്‍ക്കരണ ജാഥ, കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍, മരം നടീല്‍, ഭാരതപ്പുഴയെ അറിയാന്‍പുഴ നടത്തം, പരിസ്ഥിതി സന്ദേശ ഗൃഹസന്ദര്‍ശനം എന്നിവ ദിനാചരണ പരിപാടികളുടെ ഭാഗമായി നടക്കും.
പ്ലാസ്റ്റിക് മുക്ത തീരം എന്ന പേരിലാണ് പരിപാടികള്‍ നടക്കുക. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗം ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അശ്‌റഫ് പറമ്പില്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഒ.ഒ ശംസു, ടി. ജമാലുദ്ദീന്‍, കേരള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ രഘു, പ്രതിപക്ഷ നേതാവ് എം.പി' നിസാര്‍, എ.എസ്.ഐ വാസുണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."