HOME
DETAILS
MAL
ആസ്ത്രേലിയയില്‍ പള്ളിക്ക് നേരെ ബോംബേറ്
backup
June 30 2016 | 04:06 AM
മെല്‍ബണ്‍: ആസ്ത്രേലിയയില്‍ പള്ളിയിലേക്ക് പെട്രോള്‍ ബോംബെറിയുകയും മതിലുകളില്‍ ഇസ്ലാംവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ വൈകുന്നേര നിസ്കാരത്തിന് പള്ളിയില്‍ ഉള്ള സമയത്തായിരുന്നു ബോംബേറ്. ആര്‍ക്കും പരുക്കില്ല. പെര്‍ത്തിലെ ഇസ്ലാമിക് കോളജിനടുത്തുള്ള തോര്ണില് പള്ളിക്ക് നേരെയായിരുന്നു അക്രമം.
അക്രമികള്‍ ഒരു കാര്‍ അഗ്നിക്കിരയാക്കുകയും മറ്റു നാലു വാഹനങ്ങള്‍ ബോംബേറില്‍ തകര്‍ക്കുകയും ചെയ്തു.
മൂന്നു പേര് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നത് കണ്ടെന്ന് പൊലിസ് പറഞ്ഞു. മുഖം മറച്ച ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. പ്രധാനമന്ത്രി മാല്‍ക്കം ടേണ്വില് സംഭവത്തെ അപലപിച്ചു. അക്രമം രാഷ്ട്രീയപ്രേരിതമാണെന്ന് വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."