HOME
DETAILS
MAL
അന്താരാഷ്ട്ര പാചക മത്സരം കൊച്ചിയില്‍
backup
June 30 2016 | 04:06 AM
കൊച്ചി: ട്രാവല്‍ ടൂറിസം രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധനേടിയ കേരള ട്രാവല്‍ മാര്ട്ടിന് മുന്നോടിയായി അന്താരാഷ്ട്ര പാചകമല്സരത്തിന് കൊച്ചി വേദിയാകും. സ്പൈസ് റൂട്ട് എന്ന അന്താരാഷ്ട്ര ശൃംഘലയില്‍ പെട്ട 31 രാജ്യങ്ങളിലെ പ്രമുഖ പാചക വിദഗ്ധര്‍ പങ്കെടുക്കുന്ന പാചക മത്സരമാണ ്കൊച്ചിയില് നടക്കുന്നത്. യുനൈസ്കോ, കേന്ദ്ര ടൂറിസം വകുപ്പ്, കേരള ടൂറിസം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പാചക മത്സരം കേരള ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചാണ് കൊച്ചിയിലെത്തുന്നത്. ലോക ടൂറിസം ദിനമായ സപ്തംബര്‍ 28 ന് കേരള ട്രാവല്‍ മാര്‍ട്ടിനും തുടക്കമാകും. ഈ വേദിയില്‍ വച്ചായിരിക്കും വിജയികള്‍ക്ക് പുരസ്കാരം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."