നിയമം കാറ്റില്‍പറത്തി മണ്ണ് കടത്തല്‍ വ്യാപകം
അരീക്കോട്: മേഖലയില്‍ മണ്ണ് കടത്തല്‍ വ്യാപകമാവുന്നു. അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, കാവനൂര്‍, മുതുവല്ലൂര്‍, കുഴിമണ്ണ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് നിയമം ലംഘിച്ച് കൊണ്ട@ുള്ള മണ്ണ് കടത്തല്‍ തുടരുന്നത്. കുന്നിടിച്ച് നിരത്തുന്നതിന് അനുമതിയില്ലായെന്നതിന് പുറമെ മണ്ണ് കയറ്റി കൊ@ണ്ട് പോവുന്ന വാഹനങ്ങളും നിയമം പാലിക്കാതെയുള്ള മത്സരയോട്ടമാണ് നടത്തുന്നത്. ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ മുകള്‍ ഭാഗം മറക്കണമെന്ന നിയമം പാലിക്കാതെയാണ് മിക്ക വാഹനങ്ങളും ഓടുന്നത്. ഇത് കാരണം മറ്റുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയ പ്രയാസമാണുണ്ട@ാവുന്നത്. മണ്ണ്, എംസാന്റ് എന്നിവ കൊ@ുപോവുന്ന വാഹനങ്ങള്‍ മുകള്‍ഭാഗം മറക്കാതിരിക്കുന്നതിലൂടെ മറ്റു വാഹനങ്ങള്‍ അപകടത്തില്‍ അപകടത്തില്‍ പെടുകയും ചെയ്യുന്നു@്. പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കൂടി വരെ ഇത്തരം നിയമം ലംഘിച്ചുള്ള ഓട്ടം തുടരുമ്പോഴും അധികൃതര്‍ കണ്ണടക്കുകയാണെന്ന ആക്ഷേപമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."