HOME
DETAILS

മത്സ്യത്തൊഴിലാളികള്‍ക്ക് റമദാന്‍ സമ്മാനവുമായി ബഹ്‌റൈന്‍ രാജകുമാരന്‍

  
backup
May 26, 2018 | 2:50 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-20


മനാമ: ബഹ്‌റൈനിലെ മത്സ്യത്തൊഴിലാളികളായ സഹോദരങ്ങള്‍ക്കു മുന്‍പില്‍ നേരിട്ടെത്തി റമദാന്‍ സമ്മാന പ്രഖ്യാപനം നടത്തിയ ബഹ്‌റൈന്‍ രാജകുമാരന്റെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഹമദ് ടൗണിലെ റോഡരികിലാണ് സംഭവം. റോഡരികില്‍ മത്സ്യ വില്‍പനയിലേര്‍പ്പെട്ട മുഹമ്മദലി, ജാസിം എന്നീ സഹോദരങ്ങള്‍ക്കാണ് ബഹ്‌റൈന്‍ രാജാവിന്റെ മകന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നേരിട്ടെത്തി റമദാന്‍ സമ്മാനം പ്രഖ്യാപിച്ചത്.
ഇവരുമായി കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷം രണ്ടുപേരുടെയും കച്ചവടം വിപുലീകരിക്കാനും മാര്‍ക്കറ്റിനുമുതകുന്ന ബിസിനസ് ഓഫറാണ് രാജകുമാരന്‍ നല്‍കിയത്. എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു കടയും മത്സ്യവില്‍പനക്ക് ലൈസന്‍സുള്‍പ്പെടെയുള്ളവയും താന്‍ നല്‍കാമെന്നാണ് അദ്ദേഹം അറിയിച്ചത്. കൂടാതെ ബഹ്‌റൈനിലെ ലുലുവിലേയ്ക്ക് സ്ഥിരമായി മത്സ്യമെത്തിക്കാനുള്ള പ്രത്യേക അനുമതിയും അവിടെ വച്ചു നല്‍കി. കൂടെയുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസെര്‍ രൂപവാലയെ ചുമതലപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം മുതല്‍ മത്സ്യത്തൊഴിലാളി സഹോദരങ്ങളില്‍ നിന്നും ലുലുവിലേക്ക് മത്സ്യം സ്വീകരിച്ചു തുടങ്ങിയതായി ലുലു അധികൃതരും പിന്നീട് അറിയിച്ചു.
അറബി ഭാഷയിലുള്ള രാജകുമാരന്റെ ഈ റമദാന്‍ സമ്മാന പ്രഖ്യാപനവും മത്സ്യത്തൊഴിലാളിയുടെ സന്തോഷ പ്രകടനങ്ങളുമുള്‍പ്പെട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  3 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  3 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  3 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  3 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  3 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  3 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  3 days ago