HOME
DETAILS

ദുരിതം വിതച്ച് വീണ്ടും ഗെയില്‍ പ്രവൃത്തി

  
backup
May 26, 2018 | 2:57 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%97

 

മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പ്രവൃത്തി ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നു.
മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ കെ.എം.സി.ടി ആശുപത്രി റോഡ് പദ്ധതിയുടെ പേരില്‍ വെട്ടിപ്പൊളിച്ചത് രോഗികള്‍ അടക്കമുള്ള നിരവധി പേരെയാണ് പ്രയാസത്തിലാക്കുന്നത്. നിരവധി ആളുകള്‍ നിത്യേന ആശ്രയിക്കുന്ന ഈ റോഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത് കാല്‍നട യാത്രക്കാര്‍ക്കൊപ്പം വാഹനയാത്രക്കാര്‍ക്കും വലിയ ദുരിതമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ റോഡ് ചെളിക്കുളമായി മാറിയതോടെ ദുരിതം ഇരട്ടിയായി. ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയടക്കമുള്ളവയും ഇവിടെ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. കെ.എം.സി.ടിയിലെ അത്യാഹിത വിഭാഗങ്ങളിലേക്കടക്കം രോഗികളുമായി പോകുന്ന റോഡാണിത്. റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഗെയില്‍ പദ്ധതി മലയോര മേഖലയില്‍ ഇഴഞ്ഞുനീങ്ങുന്നത് നിരവധി ജനങ്ങള്‍ക്കാണ് ദുരിതമാകുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളെ പോലും വകവയ്ക്കാതെ നടക്കുന്ന പ്രവൃത്തി പലയിടങ്ങളിലും അശാസ്ത്രീയമാണെന്ന ആരോപണവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  11 days ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  11 days ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  11 days ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  11 days ago
No Image

നിങ്ങളുടെ മക്കൾ ചാറ്റ്ജിപിടിക്ക് അടിമയാണോ? സൂക്ഷിക്കുക: കൗമാരക്കാരന് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിസ്റ്റ്

Kerala
  •  11 days ago
No Image

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്‌സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ; 2025-ലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ!

International
  •  11 days ago
No Image

അടുത്ത ഐപിഎല്ലിൽ ആ താരം കളിക്കില്ലെന്ന് ഉറപ്പാണ്: ഉത്തപ്പ

Cricket
  •  11 days ago
No Image

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

Kerala
  •  11 days ago
No Image

സ്ഥാനാർഥികളുടെ അപ്രതീക്ഷിത വിയോ​ഗം: മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പ് ജനുവരി 12-ന്

Kerala
  •  11 days ago
No Image

ദുബൈ എയർപോർട്ടിൽ റെക്കോർഡ് തിരക്ക്, കൂടെ കനത്ത മഴയും; യാത്രക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

uae
  •  11 days ago