ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും അഭിനന്ദനം
കോഴിക്കോട്: നിപാ വൈറസ് ബാധയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം അഭിനന്ദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വിദഗ്ധ ഡോക്ടര്‍മാരും സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി.
തുടര്‍ന്നു നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ ഉറപ്പു നല്കി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.പി മാരായ മുല്ലപ്പളളി രാമചന്ദ്രന്, എം.കെ രാഘവന്, എം.എല്‍.എ മാരായ സി.കെ നാണു, എ. പ്രദീപ്കുമാര്‍, ഡോ. എം.കെ മുനീര്‍, കെ. ദാസന്, വി.കെ.സി മമ്മദ്കോയ, പി.ടി.എ റഹീം, പുരുഷന് കടലുണ്ടി, ഇ.കെ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."