റോഡിലെ കുഴി: വാഹന-കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണി
തൊടുപുഴ: കാരിക്കോട് കുന്നം റോഡില്‍ തൊണ്ടിക്കുഴ ആര്‍പ്പാമറ്റത്തിന് സമീപത്തെ കുഴി വാഹന - കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
ഒന്നരമാസം മുമ്പ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴി യഥാവിധി അടയ്ക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ലിങ്ക് റോഡാണിത്. റോഡിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് പൈപ്പ് പൊട്ടി തകര്‍ന്നത്. ഇതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരെത്തി പൈപ്പ് പൊട്ടിയത് നന്നാക്കി മടങ്ങി.
സമീപത്ത് നിന്ന് മണ്ണ് എടുത്തിട്ട് പോലും കുഴിയടയ്ക്കാന്‍ ഇവര്‍ തയ്യാറായില്ല. പൈപ്പ് പൊട്ടി ഉണ്ടാകുന്ന തകരാറുകള്‍ അതോറിറ്റി തന്നെ സ്വന്തം പണം മുടക്കി നന്നാക്കുകയോ അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പില്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് ചട്ടം. ഇത് രണ്ടും പാലിക്കാതിരുന്നതാണ് ഇവിടെ ഭീഷണിയായത്. കഴിഞ്ഞ ദിവസം ലോറി കുടുങ്ങിയതോടെ ഒന്നര അടിയോളം താഴ്ചയായി കുഴി മാറി.രാത്രികാലങ്ങളിലും മഴയുള്ളപ്പോഴും കുഴി കാണാന്‍ സാധിക്കാത്തതും തിരിച്ചടിയാണ്.
ഈ സമയം വാഹനത്തിന് സൈഡ് കൊടുക്കുന്നവര്‍ കുഴിയില്‍ വീഴുമെന്നും എത്രയും വേഗം കോണ്‍ക്രീറ്റ് ചെയ്ത് കുഴി അടയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."