ട്രാഫിക് നിയമലംഘകര്‍ക്ക് 'ആപ് ' ഒരുങ്ങുന്നു
മലപ്പുറം: ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനു പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗിക്കാവുന്ന പ്രത്യേക മൊബൈല്‍ ആപ് രൂപപെടുത്തുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. ആര്‍.ടി.ഒ, പൊലിസ് എന്നിവരുമായി സഹകരിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം.
ഹെല്‍മറ്റ് കര്‍ശനമാക്കിയിട്ടും അത് ഉപയോഗിക്കാതിരിക്കുകയും ചെറിയ തുക പിഴയടച്ചു രക്ഷപ്പെടുകയും ചെയ്യുന്ന രീതി തുടരുകയാണ്. ഇതിനു പൂര്‍ണമായും അറുതിവരുത്തുന്ന രീതിയാലായിരിക്കും മൊബൈല്‍ ആപ് രൂപകല്‍പന ചെയ്യുക.
ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് കുറ്റം ചെയ്യുന്നയാള്‍ക്കു പിഴയടച്ചു തുടര്‍ച്ചയായി രക്ഷപ്പെടാന്‍ കഴിയുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ മൊബൈല്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് പൂര്‍ണമായി ക്യാന്‍സല്‍ ചെയ്യുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ പിഴയടച്ചു രക്ഷപ്പെട്ടു പിന്നീട് ആവര്‍ത്തിച്ചാല്‍ ഒരു മാസത്തേക്കു ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യും.
തുടര്‍ന്നും കുറ്റം ചെയ്താല്‍ ഒരു വര്‍ഷത്തേക്കും പിന്നീടും കുറ്റം ചെയ്താല്‍ പൂര്‍ണമായും ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന രീതിയിലാണ് ആപ് രൂപപ്പെടുത്തിയിരിക്കുന്നത്. ആപ് രൂപകല്‍പനയ്ക്കാവശ്യമായ അധിക ജീവനക്കാരെ കുടംബശ്രീ വഴി ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."