സഹോദര്യത്തിന്റെ സന്ദേശവുമായി ഇഫ്താര്‍ സംഗമങ്ങള്‍
വടകര: സേവനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും സൗജന്യ മരുന്ന് വിതരണവും നടത്തി. പ്രൊഫ കെ.കെ മഹമൂദ് ഉദ്ഘാടനം ചെയ്തു. കെ ഷാജു അധ്യക്ഷനായി. ഡോ വി.പി ഗിരീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു ഷൈനി, രമേശന്‍ യു, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. എം.വി സജീവന്‍, മണലില്‍ മോഹനന്‍, കൗണ്‍സിലര്‍ സുരേഷ് ബാബു, ലീല നമ്പ്യാര്‍, ഗീതാഭായ് സംസാരിച്ചു.
കുഞ്ഞിപ്പള്ളി എസ്.എം.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു. ചോമ്പാല്‍ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.
സദര്‍ ബദറുള്ള മൗലവി മുഖ്യപ്രഭാഷണം നടത്തി. ഹുസൈന്‍കുട്ടി ഹാജി, അന്‍വര്‍ ഹാജി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.എം മുരളീധരന്‍, എസ്.എം.ഐ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിദ്‌ലാജ് വാഫി, സി.വി രാജന്‍ സംസാരിച്ചു. ടി.പി രാവിദ് സ്വാഗതവും ഉനൈസ് ഗസാലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."