ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; തയ്യല്‍ മെഷിനുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു
പെര്‍ള: ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയതു മൂലം തയ്യല്‍ മെഷിനുകള്‍ തുരുമ്പെടുത്തു നശിക്കുന്നു. കെട്ടിടം വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായും മാറുകയാണ്. എന്‍മകജെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ബാക്കിലപദവ് നഴ്‌സറി സ്‌കൂള്‍ കെട്ടിടമാണ് വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറുന്നത്. കെട്ടിടത്തിനകത്ത് ഇരുപത്തിയഞ്ചോളം തയ്യല്‍ മെഷിനുകള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നഴ്‌സറി സ്‌കൂളുകള്‍ അങ്കണവാടികളായി മാറ്റിയതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത കെട്ടിടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു വേണ്ടി തയ്യല്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ആരംഭിച്ചു.
തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ പരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെഷിനുകള്‍ക്ക് കേടുപാട് സംഭവിച്ചതോടെ നിലക്കുകയായിരുന്നു. എന്നാല്‍ കേടുപാട് സംഭവിച്ച തയ്യല്‍ മെഷിനുകളുടെ അറ്റകുറ്റ പ്രവര്‍ത്തനം നടത്തുവാനുള്ള തുക പഞ്ചായത്ത് വകയിരുത്താത്തതാണ് റിപ്പയര്‍ നടത്താന്‍ കഴിയാതെ ഉപയോഗ ശുന്യമായത്.ഇതോടെയാണ് നേരത്തെ നഴ്‌സറി സ്‌കൂളായും പിന്നിട് തയ്യല്‍ പരിശോധന കേന്ദ്രമായി മാറ്റിയ കെട്ടിടം ആളനക്കമില്ലാതെ വന്യ മൃഗങ്ങളുടെയും ഇഴ ജന്തുക്കളുടെയും താവളമായി മാറിയത്.
കെട്ടിടത്തിന്റെ അറ്റകുറ്റ പ്രവര്‍ത്തനം നടത്തി പരിശീലന കേന്ദ്രം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."