സഹകരണ ബാങ്ക് അഴിമതി സി.പി.എം മാര്‍ച്ച് നടത്തേണ്ടത് ആഭ്യന്തരമന്ത്രിയുടെ ഓഫിസിലേക്ക്: എം ലിജു
ആലപ്പുഴ : മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് അഴിമതി വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സി.പി.എം മാര്‍ച്ച് നടത്തേണ്ടത് ബാങ്കിലേക്കല്ല ആഭ്യന്തര മന്ത്രിയുടെ ഓഫിസിലേക്കാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു.
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന 62 കോടി രൂപയുടെ തട്ടിപ്പ് കേരളത്തിലെ സഹകരണ മേഖലയില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ അഴിമതികളിലൊന്നാണ്.
തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സി.പി.എം ആരോപിക്കുന്നത് അഴിമതിയുടെ വ്യാപ്തി ബോദ്ധ്യമായിട്ടും നാളിതുവരെ കുറ്റക്കാരില്‍ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യുവാനോ, ചോദ്യം ചെയ്യുവാനോ സി.പി.എം നേതൃത്വം നല്‍കുന്ന അഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല.
അഴിമതി തടയുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ച് ബാങ്ക് തട്ടിപ്പിലെ ബാങ്ക് തട്ടിപ്പിനെതിരായ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് അഴിമതി അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നില്‍ തട്ടിപ്പുകാരായ ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും പരസ്യവും, രഹസ്യവുമായി സി.പി.എം നേതാക്കള്‍ നടത്തിയസാമ്പത്തിക ഇടപാടുകളാണ്.
ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരുടെ പണം തിരികെ നല്‍കുന്നതിലേക്കായി കുറ്റാരോപിതരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുവാനുള്ള നടപടി ഗവണ്‍മെന്റ് സ്വീകരിക്കുവാനും തെളിവുകള്‍ നശിപ്പിക്കാതിരിക്കുവാനായി പ്രതികളെ അറസ്റ്റ് ചെയ്യുവാനും തയ്യാറാകണം. കോണ്‍ഗ്രസ്സിനെതിരെ അഴിമതി വിരുദ്ധത പ്രചരാണായുധമാക്കിയ കേരളത്തിലെ സി.പി.എംഅഴിമതിക്കാരുടെ സഹയാത്രികരായി മാറിയതിന്റെ തെളിവാണ് ബാങ്ക് അഴിമതി വിഷയത്തിലെ സി.പി.എം നിലപാട് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."