HOME
DETAILS
MAL
മോദി സമാധാനത്തിന്റെ വക്താവല്ലെന്ന് മുഷറഫ്
backup
May 26 2018 | 15:05 PM
ഇസ്‌ലാമാബാദ്: മോദി സമാധാനത്തിന്റെ വക്താവല്ലെന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാരെ പോലെയല്ല മോദി. താന്‍ പാകിസ്താന്‍ പ്രസിഡന്റായിരിക്കേ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന എ.ബി വാജ്‌പേയിക്കും മന്‍മോഹന്‍സിങ്ങിനും പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഈ അവസ്ഥക്ക് മോദി വന്നതോടെ മാറ്റം വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനവിഷയത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ കാണിച്ച താല്‍പ്പര്യം മോദിക്കില്ല എന്നും മുഷറഫ് ആരോപിച്ചു. വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇത് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."