എസ്.കെ.എസ്.എസ്.എഫ് മദീന പാഷന് ഹുദൈബിയ്യയില്നിന്ന് പതാക പുറപ്പെട്ടു
ജിദ്ദ: എസ്.കെ.എസ്.എസ്.എഫ് ജില്ലകള്‍ തോറും നടത്തി വരുന്ന മദീന പാഷന് ഏപ്രില്‍ 14, 15, 16 ദിവസങ്ങളില്‍ നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥ ഇസ്ലാമിക ചരിത്രമുറങ്ങുന്ന മക്കയിലെ ഹുദൈബിയയില്‍നിന്ന് പ്രയാണമാരംഭിച്ചു.
ഇസ്ലാമിക പ്രബോധന മേഖലയില്‍ ഏറെ പ്രാധാന്യമുള്ള മക്ക വിജയത്തിന് ഹേതുകമായ ഹുദൈബിയ സന്ധി നടന്ന സ്ഥലത്തു നബി നിസ്കരിക്കുകയും , കൈവിരലുകള്‍ക്കിടയിലൂടെ വെള്ളമൊഴുകുകയും ചെയ്ത സ്ഥലത്തുനിന്നാണ് പതാക യാത്ര ആരംഭിച്ചത്.
സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര് അന്‍വര്‍ ഫൈസി കാഞ്ഞിരപുഴക്ക് പതാക കൈമാറി. സമധാനം തന്നെയാണ് വിജയതിന്റെ ആണി കല്ല് എന്ന് തെളിച്ച സുപ്രധാന സന്ദേശമാണ് ഹുദൈബിയയിലുടെ ലോകം ദര്‍ശിച്ചതെങ്കില്‍ ഹുദൈബിയ നഗറിലെ മദീന പാഷന് വഴി ആത്മ നിര്വൃതിനേടിയ ഭാവി തലമുറക്ക് ഹേതുക മാവേണ്ടതുണ്ട്. അതിനുള്ള പടയണിയേ ചിട്ടപെടുത്തണമെന്നും ആലി കുട്ടി മുസ്ലിയാര് പറഞ്ഞു.
സംഗമത്തില്‍ എസ്.കെ.ഐ.സി മക്ക പ്രവിന്‍സ് കമ്മിറ്റി പ്രസിഡന്റ് റഫീഖ് ഫൈസി മണ്ണാര്‍ക്കാട് അധ്യക്ഷനായി. ഒമാനുര് അബ്ദുറഹ്മാന് മൗലവി ആമുഖ പ്രഭാഷണം നടത്തി. ബി.എസ്.കെ തങ്ങള്‍, ഹംസ ഫൈസി പാലക്കാട്, ഫരിദ് ഐക്കരപ്പടി, മുനിര്‍ ഫൈസി മാമ്പുഴ, അസൈനാര്‍ ഫറോക്ക്, റഷീദ് മംഗലാപുരം, ചെറുശ്ശേരി സുലൈമാന്‍ ഹാജി, ലത്തീഫ് യമാനി, സൈനുദ്ദീന്‍ അന്‍വരി പ്രസംഗിച്ചു. സലിം മണ്ണാര്‍ക്കാട് സ്വഗതവും യുസുഫ് നന്ദിയും പറഞ്ഞും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."