കൊച്ചി മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് പിടിമുറുക്കുന്നു
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് പിടിമുറുക്കുന്നു.എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നാമമാത്രമായതോടെയാണ് കൊച്ചിയില്‍ ഐ ഗ്രൂപ്പ് ശക്തമാകാന്‍ തുടങ്ങിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിലെ പ്രബലമായ വിഭാഗം ഗ്രൂപ്പ് വിട്ടിരുന്നു. ഇതോടെയാണ് എ വിഭാഗത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മണ്ഡലത്തില്‍ അടിത്തറ നഷ്ടപ്പെട്ടത്. കൊച്ചി നോര്‍ത്ത് ബ്‌ളോക്കില്‍ നിന്നുള്ള എ ഗ്രൂപ്പ്കാരാണ് അന്ന് ഗ്രൂപ്പ് വിട്ടത്.
കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഏകാധിപത്യ സമീപനവും വ്യക്തി അടിസ്ഥാന പ്രവര്‍ത്തന ശൈലിയുമാണ് എ ഗ്രൂപ്പിനെ ഇല്ലാതാക്കിയതെ ന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. സംസ്ഥാനത്ത് ശക്തമായ എ-ഐ ഗ്രുപ്പ് പോരില്‍ 'എ' ഗ്രുപ്പ് ആധിപത്യ മുറപ്പിച്ച മണ്ഡലത്തിലാണ് ഇപ്പോള്‍ ഐ വിഭാഗം തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുന്നത്.വരാന്‍ പോകുന്ന സംഘടന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സ്ഥാനങ്ങളും പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഐ വിഭാഗം.
ഒരു കാലത്ത് ഐ വിഭാഗത്തിന്റെ കയ്യില്‍ ഒതുങ്ങിയിരുന്ന കൊച്ചി വളരെ ബുദ്ധിമുട്ടിയാണ് എ വിഭാഗം പിടിച്ചെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയ കടുത്ത എതിര്‍പ്പുകളാണ് എ' വിഭാഗത്തില്‍ കല്ല് കടിക്ക് കാരണമായത്.
എ ഗ്രൂപ്പിലെ എം.എല്‍.എ തുടരുന്നതില്‍ അതൃപ്തരായ ഒരു വിഭാഗം പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ സ്ഥാനാര്‍ത്ഥി മാറ്റഅഭിപ്രായത്തെ പിന്താങ്ങിയിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."