പനിക്കിടക്കയില്‍ ഇടുക്കി
തൊടുപുഴ: കാലവര്‍ഷം ശക്തിപ്പെട്ടതോടെ ജില്ലയില്‍ മഴക്കാലരോഗങ്ങള്‍ വ്യാപിക്കുന്നു. ദിവസവും ആയിരത്തോളം പേരാണ് സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഇടുക്കിയില്‍ ഈ മാസം പനി ബാധിച്ചത് 10662 പേര്‍ക്കാണ്. ജില്ലയിലെ വിവിധ സര്‍ക്കാരാശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ കണക്ക് മാത്രമാണിത്.സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ കണക്കുകള്‍ ലഭ്യമല്ല. കഴിഞ്ഞ മുന്നുമാസത്തിനിടെ പനിബാധിച്ച് സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 40000 പേരാണ്.
15 ഡെങ്കിപ്പനി കേസുകളാണ് ഈ മാസം റിപോര്‍ട്ട് ചെയ്തത്. ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 100 ആയി.തൊടുപുഴ മേഖലയില്‍ നിന്നും മാത്രമാണ് ഡെങ്കിപ്പനികേസുകള്‍ റിപോര്‍ട്ട് ചെയ്തത്.പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയാണ് പനിബാധിതരുടെ എണ്ണം ഉയര്‍ന്നതിനു പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ലയില്‍ ഈ മാസം മാത്രം നാല് പേര്‍ക്ക് തക്കാളിപ്പനി റിപോര്‍ട്ട് ചെയ്തു. ഈ മാസം അടിമാലിയില്‍ ഒരു എലിപ്പനിമരണം സംഭവിച്ചിരുന്നു. 4 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് ടൈഫോയ്ഡ് റിപോര്‍ട്ട് ചെയ്തു. ഇതോടെ ടൈഫോയ്ഡ് ബാധിതരുടെ എണ്ണം 23 ലെത്തി.ഈ മാസം മാത്രം 5 മഞ്ഞപ്പിത്തക്കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ആറുമാസത്തിനിടെ 19 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. പകര്‍ച്ചപ്പനി ജില്ലയിലെ എല്ലാ മേഖലകളിലും പടര്‍ന്ന് പിടിക്കുകയായാണ്.
പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ആര്യോഗ്യവകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മാത്രം 38 ഡെങ്കിപ്പനിക്കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെന്നാണ് ആര്യോഗ്യവിഭാഗം അറിയിച്ചത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികമാളുകളാണ് സ്വകാര്യ ആശുപത്രികളില്‍ ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയത്.
പനിബാധിതര്‍ കൂടുതലായി കണ്ടെത്തിയ ചക്കിക്കാവില്‍ കുടയത്തൂര്‍ ആരോഗ്യ കേന്ദ്രത്തിന്റെ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. വയറിളക്ക രോഗങ്ങളും വ്യാപകമായതോടെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ജില്ലയില്‍ തൊടുപുഴ, കുമാരമംഗലം, വണ്ണപ്പുറം, കോടിക്കുളം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."