HOME
DETAILS
MAL
പെട്രോള്‍ വില വര്‍ധന: പ്രതിഷേധ കൂട്ടായ്മ നടത്തി
backup
June 30 2016 | 08:06 AM
കൊല്ലം: പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണ അധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജെ. ഉദയഭാനു ആവശ്യപ്പെട്ടു.
പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ശങ്കര്‍ അധ്യക്ഷനായി. കെ ഭാര്ഗവന്, അഡ്വ. ആര് വിജയകുമാര്‍, ജി ലാലു, അഡ്വ. എ രാജീവ്, മുളവന രാജേന്ദ്രന്, അഡ്വ. ബി കെ ജയമോഹന്, പ്രദീപ്, അഡ്വ. ഗോപാലകൃഷ്ണന്, പി ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."