ഭാരതിയുടെ കുടുംബത്തിനായി സുമനസുകള്‍ കൈകോര്‍ക്കുന്നു
ആയഞ്ചേരി: അഞ്ചു ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന ഭാരതിയുടെ മരണത്തോടെ ജീവിക്കാന്‍ കഷ്ടപ്പെടുന്നയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. വള്ള്യാട് മണപ്പുറത്തെ പടിഞ്ഞാറെ കൊയിലോത്ത് ഭാരതിയുടെ കുടുംബത്തിനാണ് നാട്ടുകാരുടെ കാരുണ്യസ്പര്‍ശം. ഈ മാസം മൂന്നിനാണ് പടിഞ്ഞാറെ കൊയിലോത്ത് ഭാരതി മരിച്ചത്.
13വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മൂന്നു പെണ്‍മക്കളെ വളര്‍ത്താനുള്ള ബാധ്യത ഭാരതിയിലായി. ഇതോടൊപ്പം അവിവാഹിതകളും രോഗികളുമായ ലക്ഷ്മി, ബീന എന്നീ സഹോദരിമാരുടെ സംരക്ഷണച്ചുമതലയും ഭാരതിയില്‍ വന്നുചേരുകയായിരുന്നു. കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ ഭാരതി നിരവധി വീടുകളില്‍ പാചകജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഭാരതി ഹൃദ്രോഗ ബാധിതയായതും ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതും.
അപ്രതീക്ഷിതമായി മരണം അവരെ തേടിയെത്തിയത്. മൂത്ത മകള്‍ സലിമ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സനിക പത്താം തരത്തിലും സാന്ദ്ര ഒന്‍പതാം ക്ലാസിലും പഠിക്കുന്നു. ഭാരതിയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചാലില്‍ മുഹമ്മദ് (ചെയര്‍), പി.ടി.കെ. രാജീവന്‍ (കണ്‍), എടക്കുടി മനോജ് (ട്രഷ) എന്നിവര്‍ ഭാരവാഹികളായി കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
എസ്.ബി.ടിയുടെ ആയഞ്ചേരിയില്‍ ശാഖയില്‍ 67395600227 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ്.സി കോഡ്- ടആഠഞ 0001158 കണ്‍വീനറുടെ ഫോണ്‍- 9446645210
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."