HOME
DETAILS
MAL
നിപയില്‍ ഒരു മരണം കൂടി
backup
May 27 2018 | 08:05 AM
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്.
അതേസമയം, നിപാ രോഗലക്ഷണങ്ങളുമായി ആറു പേരെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയക്കും. നിരീക്ഷണത്തിലായിരുന്ന മൂന്ന് പേര്‍ക്ക് നിപയല്ലെന്ന സ്ഥിരീകരണവും വന്നിട്ടുണ്ട്.
നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ 175 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ അറിയിച്ചിരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."