ആര്‍.എസ്.എസ് ആസ്ഥാനത്തെ സുപ്രധാന സമ്മേളനത്തില്‍ പ്രണബ് മുഖര്‍ജി മുഖ്യാതിഥി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു നടക്കുന്ന സുപ്രധാന സമ്മേളനത്തിലെ മുഖ്യാതിഥി. നാഗ്പൂരില്‍ നടന്നുവരുന്ന സംഘ് ശിക്ഷാ വര്‍ഗ് എന്ന ക്യാംപിന്റെ സമാപന സമ്മേളനത്തിലെ മുഖ്യാതിധിയായാണ് പ്രണബിനെ ക്ഷണിച്ചിരിക്കുന്നത്.
20 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപ് അടുത്തമാസം ഏഴിനാണ് സമാപിക്കുക. പ്രണബിനെ ക്ഷണിച്ച റിപ്പോര്‍ട്ട് ആര്‍.എസ്.എസ് സ്ഥിരീകരിച്ചു. ആര്‍.എസ്.എസ്സിന്റെ സവിശേഷമായ രണ്ട് പ്രാഥമിക പരിശീലനങ്ങള്‍ ലഭിച്ചവര്‍ക്കുള്ളതാണ് മൂന്നാമത്തെ പരിശീലനകളരിയായ സംഘ് ശിക്ഷാ വര്‍ഗ് എന്ന പേരിലറിയപ്പെടുന്ന ക്യാംപ് നടത്തുന്നത്.
45 വയസ്സിനു താഴെയുള്ള 800ഓളം മുഴുസമയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കായി വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ആര്‍.എസ്.എസ്സിന്റെ മുഴസമയ പ്രവര്‍ത്തകരായ പ്രചാരകരായി നിയമിക്കുന്നത് സംഘ് ശിക്ഷാ വര്‍ഗ് പരിശീലനം കൂടി പൂര്‍ത്തിയാക്കിയവരെയാണ്. ഇപ്പോള്‍ നടന്നുവരുന്ന പരിശീലന ക്യാംപിനെ കഴിഞ്ഞദിവസം കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അഭിസംബോധന ചെയ്തിരുന്നു.
ഇന്ദിരാഗാന്ധിയുടെ വലംകൈയായിയിരുന്ന പ്രണബ് 2012 മുതല്‍ 2017വരെ രാഷ്ട്രപതിയായിരുന്നു. 2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നു മുതല്‍ രാഷ്ട്രപതി പദവിക്കായി രാജിവെക്കുന്നതുവരെ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണബ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകളും ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷപദവിയും കൈകാര്യം ചെയ്ത അദ്ദേഹം, കോണ്‍ഗ്രസ്സിന്റെ ഉന്നത നയരരൂപീകരണ സംഘത്തിലെ പ്രധാനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."