ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ചാംപ്യന്മാര്
ഐ.പി.എല്‍ 11-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ചാംപ്യന്മാരായി. ഫൈനലില്‍ സണ്‍റൈസേര്‍സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈയുടെ കിരീടനേട്ടം.
117 റണ്‍സെടുത്ത് പുറത്താവാതെ വാട്സണാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഇതു മൂന്നാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ കിരീടം നേടുന്നത്.
മുംബൈ ഇന്ത്യസാണ് മൂന്നു ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയ മറ്റൊരു ടീം.
ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 178 റണ്‍സെടുത്തപ്പോള്‍ ചെന്നൈ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 181 റണ്‍സെടുത്ത് എട്ട് വിക്കറ്റിന് വിജയിച്ചു.
57 പന്തില്‍ 11 ഫോറും എട്ട് സിക്സും സഹിതം 117 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്ന ഷെയ്ന് വാട്സന് ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ടീമിന്റെ വിജയം ഉറപ്പാക്കി. സുരേഷ് റെയ്ന 32 റണ്‍സും അമ്പാട്ടി റായിഡു പുറത്താകാതെ 17 റണ്‍സുമായി വാട്സനെ പിന്തുണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."