മെട്രോ മുഹമ്മദ് ഹാജിക്ക് ശംസുല്‍ ഉലമാ അവാര്‍ഡ് നല്‍കി
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓരോ വര്‍ഷവും നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡ് മെട്രോ മുഹമ്മദ് ഹാജിക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസലിയാര്‍ നല്‍കി. സാമുഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ചടങ്ങില്‍ അധ്യക്ഷനായി.
സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസലിയാര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ താജുദ്ധീന്‍ ദാരിമി പടന്ന, ചെര്‍ക്കളം അബ്ദുല്ല, എസ്.കെ ഹംസ ഹാജി, കുളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം,ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം, സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഹാജി ചൂരി, മൂസഹാജി ചേരൂര്‍, എസ്.പി സലാഹുദ്ധീന്‍, സിദ്ധീഖ് നദ് വിചേരൂര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, കെ.യു ദാവൂദ് ഹാജി ചിത്താരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, കുഞ്ഞഹമ്മദ് ബഹ്‌റൈന്‍, സലാം ഫൈസി പേരാല്‍, ശറഫുദ്ധീന്‍ കുണിയ, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, ശരീഫ് നിസാമി മു ഗു,മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മവ്വല്‍, റൗഫ് ഉദുമ, റൗഫ് അറന്തോട്, സലാം മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."