ട്രെയിനിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
തലശേരി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ യുവതിയെ ഡീസലൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ തലശേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ഇന്ന് വിധി പറയും. മലപ്പുറം കടുങ്ങല്ലൂര്‍ കിഴിശ്ശേരി വിളയില്‍ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന കരുവക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തുട്ടി(48)യാണ് കൊല്ലപ്പെട്ടത.് തമിഴ്‌നാട് തേനി സ്വദേശി കാമാക്ഷിപുരക്കാരന്‍ പടിയന്റെ മകന്‍ സുരേഷ് കണ്ണനാ(30)ണ് പ്രതി. ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടി പൂര്‍ത്തിയായത.് 2014 ഒക്‌ടോബര്‍ 20ന് പുലര്‍ച്ചെ 4.30നാണ് നാടിനെ നടുക്കിയ കൊലനടന്നത.് നിര്‍ത്തിയിട്ട ട്രെയിനില്‍ വച്ച് പ്രതി പാത്തുട്ടിയുടെ ദേഹത്ത് ഡീസല്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന് 11 ദിവസത്തിന് ശേഷം ഒക്ടോബര്‍ 31ന് തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങി. പ്രതി റെയില്‍വേക്ക് 15,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന മറ്റൊരു കേസും പൊലിസ് ചുമത്തിയിരുന്നു. പാത്തുട്ടിയെ കൊലപ്പെടുത്തുന്നതിനിടെ കണ്ണൂര്‍-ആലപ്പുഴ എകക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ സീറ്റുകളും മറ്റും കത്തിച്ച് നശിപ്പിച്ചെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."