ആശ്രാമത്ത് സ്ഥലം കൈയേറ്റം; സ്വകാര്യ വ്യക്തികള്‍ ഹോട്ടല്‍ നിര്‍മിച്ചു
കൊല്ലം: ആശ്രാമം മൈതാനത്ത് സ്വകാര്യവ്യക്തികള്‍ സ്ഥലം കൈയേറി ഹോട്ടല്‍ നിര്‍മിച്ചു. ഓപ്പണ്‍എയര്‍ സ്റ്റേജിന് പിന്നിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളാണ് ഇതിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലം കയേറി നിര്‍മാണം നടത്തിയത്. ഡി.ടി.പി.സിയുടെ അധീനതയിലുള്ളതാണ് ഭൂമി.
ശക്തികുളങ്ങര സ്വദേശികള്‍ ടെണ്ടറില്‍ പങ്കെടുത്ത് നേടിയതാണ് കടകള്‍. ജ്യൂസുകളും മറ്റും വില്‍ക്കുന്ന കടയോട് ചേര്‍ന്ന് പിന്നിലുള്ള ഭൂമിയാണ് കെട്ടിയെടുത്തത്.
സി.പി.എമ്മിന്റെ നേതാക്കളാണ് ഇവര്‍ക്ക് പിന്തുണയുമായി ഉള്ളതെന്ന് ആക്ഷേപമുണ്ട്. കൈയേറ്റത്തിനെതിരേ ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെ അനുവാദമില്ലാതെ നടത്തിയ നിര്‍മാണപ്രവര്‍ത്തനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനം തടയണമെന്നും പൊതുസമൂഹത്തിന്റെ സ്വത്തുക്കള്‍ സ്വകാര്യവ്യക്തികള്‍ കൈയടക്കുന്നത് പതിവായെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."