HOME
DETAILS

മാക്കേകടവ് - നേരേകടവ് പാലത്തിന്റെ പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയായി

  
Web Desk
March 27 2017 | 20:03 PM

%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2-2


പൂച്ചാക്കല്‍: മാക്കേക്കടവ്  നേരേകടവ് പാലത്തിന്റെ പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു.ആകെ 102 പൈലുകള്‍ സ്ഥാപിക്കേണ്ടതില്‍ 63എണ്ണം പൂര്‍ത്തിയായി.
കായലില്‍ ആഴത്തില്‍ സ്ഥാപിക്കുന്ന വലിയ ഇരുമ്പു പൈപ്പിനുള്ളിലൂടെ കമ്പികള്‍ ഇറക്കി കോണ്‍ക്രീറ്റ് ചെയ്യുന്നതാണ് പൈല്‍.ഇതാണ് പാലത്തിന്റെ ഏറ്റവും അടിസ്ഥാനം.പൈലുകള്‍ക്കു മുകളില്‍ പൈല്‍ ക്യാപുകള്‍ സ്ഥാപിക്കും.അതിനുമുകളില്‍ പീയറും(തൂണ്) പീയര്‍ ക്യാപും നിര്‍മിക്കും. പീയര്‍ ക്യാംപുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പ്രധാന ബീമുകള്‍ നിര്‍മിക്കുക.ബീമുകളെ തമ്മില്‍ ബന്ധിപ്പിച്ച് പാലത്തിന്റെ സ്ലാബുകള്‍ നിര്‍മിക്കും.
ായലിലെ ജോലികളാണ് ഇപ്പോള്‍ ചെയ്യുന്നത്.പൈലുകള്‍ സ്ഥാപിക്കല്‍,അവ പൂര്‍ത്തിയായവയില്‍ പൈല്‍ ക്യാപുകള്‍ സ്ഥാപിക്കല്‍, പീയറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ നടക്കുന്നു. ബീമുകളും പാലത്തിന്റെ ഭാഗങ്ങളും കരയില്‍ നിര്‍മിച്ചശേഷം ജങ്കാറിലൂടെ കായലിലെത്തിച്ച് സ്ഥാപിക്കുന്ന ക്രമീകരണമാണ് തയാറാക്കിയിരിക്കുന്നത്.
കൊച്ചി ആസ്ഥാനമായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണ കരാര്‍ എടുത്തിരിക്കുന്നത്. ഇവര്‍ മാക്കേക്കടവില്‍ സ്ഥലം വാടകയ്‌ക്കെടുത്ത് അവിടെയാണ് നിര്‍മാണ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജങ്കാര്‍,ബോട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് നാല്‍പ്പതോളം തൊഴിലാളികള്‍ 24മണിക്കൂറുമാണ് തൊഴില്‍ ചെയ്യുന്നത്.
പൊതുമരാമത്ത് വകുപ്പ്,ഗുണനിലവാര നിയന്ത്രണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മേല്‍നോട്ടം വഹിക്കുന്നുമുണ്ട്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് അഞ്ചു മാസത്തോളമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തുറവൂര്‍ - പമ്പ സംസ്ഥാനപാതയുടെ രണ്ടാമത് പാലമാണ് മാക്കേക്കടവ് - നേരേകടവ്.
 850 മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതയുള്‍പ്പെടെ 11മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. 100കോടി രൂപയാണ് ചെലവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു

Kerala
  •  6 minutes ago
No Image

മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video

National
  •  11 minutes ago
No Image

ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

uae
  •  18 minutes ago
No Image

15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്

National
  •  25 minutes ago
No Image

യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന

International
  •  40 minutes ago
No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  an hour ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  an hour ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  an hour ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  2 hours ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  2 hours ago