ദ്രാവിഡ ഗോത്രം ജില്ലാ നാടകയാത്ര സംഘടിപ്പിച്ചു
ചേര്‍ത്തല: ലോക നാടക ദിനത്തില്‍ കാലം അഭിമുഖീകരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ജനമനസ് തൊട്ടുണര്‍ത്തി ചേര്‍ത്തല തെക്ക് 'ദ്രാവിഡഗോത്രം' നാടകയാത്ര സംഘടിപ്പിച്ചു. അരീപ്പറമ്പില്‍ നിന്നാരംഭിച്ച യാത്ര വൈകിട്ട് ആലപ്പുഴ കടപ്പുറത്താണ് സമാപിച്ചു.
നാടകസന്ദേശം ജനതയിലെത്തിക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളിലേക്ക് നീങ്ങുന്ന മൂല്യച്യുതിക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുകയായിരുന്നു ലക്ഷ്യം. ജി മുധു രചനയും സംവിധാനവും നിര്‍വഹിച്ച 'ജാഗ്രത' എന്ന നാടകമാണ് 25 കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ചത്.
ഗായിക പി കെ മേദിനി ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല തെക്ക് സഹകരണബാങ്ക് പ്രസിഡന്റ് സി വി മനോഹരന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി എ സേതുലക്ഷ്മി ദ്രാവിഡഗോത്രത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ജി മധു അധ്യക്ഷനായി.
നാടകപ്രവര്‍ത്തകന്‍ ടി വി സാംബശിവന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."