HOME
DETAILS
MAL
പിടിച്ചെടുത്ത ഭൂമി സൈന്യം തിരിച്ചുനല്‍കും
backup
July 01 2016 | 03:07 AM
കൊളംബോ: എല്‍.ടി.ടി.ഇയുമായുള്ള ആഭ്യന്തര യുദ്ധത്തിനിടെ പിടിച്ചെടുത്ത എല്ലാം ഭൂമിയും അവകാശികള്‍ക്കു തിരിച്ചുകൊടുക്കുമെന്നു ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗള സമരവീര. ജനീവയില്‍ നടക്കുന്ന 32ാം മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018നകം എല്ലാ ഭൂമിയും കൈമാറും.
701 ഏക്കര്‍ ഭൂമി കഴിഞ്ഞയാഴ്ച ജെഫ്നയിലെ ജില്ലാ സെക്രട്ടറിക്കു നല്‍കിക്കഴിഞ്ഞു. ഇതില്‍ 201.3 ഏക്കര്‍ അവകാശികള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ് വംശജരെ പുനരധിവസിപ്പിക്കാനാവശ്യമായ നടപടികള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ജനുവരി മുതല്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷത്തോളം പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."